കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംബേദ്കറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചു.125മത് അംബേദ്കര്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് രാഹുല്‍ അദ്ദേഹത്തിന്റെ നാടായ മധ്യപ്രദേശിലെ മൗവിലെത്തിയത്. സമൂഹത്തിലെ താഴേയ്ക്കിടയിലുള്ളവരെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് രാഹുലിന്റെ സന്ദര്‍ശനം.
ഇന്‍ഡോറിലെത്തിയ രാഹുല്‍ മൗവിലെ അംബേദ്കര്‍ പ്രതിമയില്‍ പൂമാല ചാര്‍ത്തി. പ്രമുഖ ദളിത് നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
Discussion about this post