ബിജെപിയെ തോല്‍പ്പിക്കാന്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യേണ്ടിവരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയെ നേരിടാന്‍ സംസ്ഥാന തലങ്ങളില്‍ രൂപപ്പെടുന്ന ധാരണകളോ സംഖ്യങ്ങളോ ആകും കൂടുതല്‍ ഫലപ്രദമാകുകയെന്നും അദ്ദേഹം പറയുന്നു. മഹാരാജാസ് കോളേജില്‍ സംഘടിപ്പിച്ച രാഷ്ട്രതന്ത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത പരിപാടികളും ആശയങ്ങളുമുളള പാര്‍ടികള്‍ തമ്മില്‍ ദേശീയ തലത്തില്‍ ഒരു സഖ്യം ഫലപ്രദമാകില്ല. അതേ സമയം ബിജെപി ഉയര്‍ത്തുന്ന ഭീഷണി മറികടക്കണേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് സ്വാധീനം.അതുകൊണ്ടു തന്നെ യുപി കര്‍ണ്ണാടകം എന്നിവിടങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ നേരിട്ട മാതൃകയില്‍ പ്രാദേശിക സഖ്യങ്ങളാണ് ഉരുത്തിരിയേണ്ടത്. രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. അവിടെ ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post