മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ പ്രമുഖ സാമ്പത്തീക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥിനെ ഐ എം എഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഗീതാ ഗോപിനാഥെന്ന് നിയമനത്തിന് ശേഷം ഐ എം എഫ് മാനേജിംങ് ഡയറക്ടര്‍ ക്രിസ്്റ്റിന് ലഗാര്‍ഡ് വിശേഷിപ്പിച്ചു. സവിശേഷമായ അക്കാദമിക്ക് റിക്കോര്‍ഡുള്ള സാമ്പത്തിക വിദഗ്ദയാണ് ഗീതാ ഗോപിനാഥെന്നും അവര്‍ പറഞ്ഞു.ഐ എം എഫിലെ ഏറ്റവും പ്രധാനപ്പെട്ട നിയമനങ്ങളിലൊന്നാണ് ചീഫ് ഇക്കോണമിസ്റ്റിന്റേത്.
പിണറായി വിജയന്റെ നേതൃതത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് നിയോ ലിബറലിസത്തിന്റെ ശക്തയായ വക്തവായ ഗീതാ ഗോപിനാഥിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ചര്‍ച്ചയായിരുന്നു. ചിലര്‍ ഈ നിയമനത്തെ വിമര്‍ശിക്കുകയും ചെയ്തു. സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായ സാമ്പത്തിക ശാസ്ത്ര നിലപാടുകളാണ് ഗീതാഗോപിനാഥിനുള്ളതെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.ഇവര്‍ എന്തൊക്കെ കാര്യങ്ങളിലാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയതെന്നും പിണറായി വിജയന് എന്തൊക്കെ കാര്യങ്ങളിലാണ് സാമ്പത്തിക ഉപദേശം തേടിയതെന്നുമുള്ള കാര്യങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഹാര്‍വേഡ് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് ഇക്കോണമിക്സിലെ പ്രൊഫസര്‍ ആണ് അമേരിക്കന്‍ പൗരയായ ഗീതാ ഗോപിനാഥ്്. നോട്ടുനിരോധനമടക്കമുള്ള മോഡി സര്‍ക്കാരിന്റെ നയപരിപാടികളുടെയും ശക്തമായി പിന്താങ്ങിയ സാമ്പത്തിക വിദഗ്ദ കൂടിയാണ്.
Discussion about this post