കശ്മീരിലെ തീവ്രവാദികള്‍ക്ക് പണം കൈമാറിയെന്നാരോപിച്ച് കാനഡയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുസ്ലീം ജീവകാരുണ്യ സംഘടനയെ കാനഡയുടെ റെവന്യു ഏജന്‍സി സസ്പെന്‍ഡ് ചെയ്തു. ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക-കാനഡ (ഐ.എസ്.എന്‍.എ-കാനഡ) എന്ന സംഘടനയ്ക്കാണ് കാനഡ റെവന്യു ഏജന്‍സി സസ്പെന്ഷന് നല്‍കിയത് സെപ്റ്റംബര്‍ 12 മുതലുള്ള ഒരു വര്‍ഷത്തെ കാലയളവിലേക്കാണ് സസ്പെന്ഷന് നല്‍കിയിട്ടുള്ളത്.
ഐ.എസ്.എന്‍.എ-കാനഡ 1,36,000 ഡോളര്‍ തീവ്രവാദികള്‍ക്ക് നല്കിയെന്നാണാരോപണം. 90,000 ഡോളര്‍ കശ്മീരിലെ റിലീഫ് ഓര്ഗനൈസേഷന് ഫോര്‍ കശ്മീരി മുസ്ലീമ്സ് (ആര്.ഓ.കെ.എം) എന്ന സംഘടനയ്ക്കാണ് നല്‍കിയത്. ഇത് കൂടാതെ കശ്മീരി റിലീഫ് ഫണ്ട് ഓഫ് കാനഡ എന്ന സംഘടനയ്ക്ക് 46,000 ഡോളര്‍ നല്‍കുകയും ചെയ്തു. 46,000 ഡോളര്‍ എന്ന തുക ആദ്യം ആര്.ഓ.കെ.എമ്മിന് വേണ്ടി പിരിച്ചതാണെന്നും പറയപ്പെടുന്നു.
പാക്കിസ്ഥാനിലെ പാര്‍ട്ടിയായ ജമാഅത്ത്-എ-ഇസ്ലാമിയുടെ ജീവകാരുണ്യ സംഘടനയാണ് ആര്.ഓ.കെ.എം എന്ന് പറയപ്പെടുന്നു. അതേസമയം ജമാഅത്ത്-എ-ഇസ്ലാമിയുടെ തന്നെ അനുബന്ധ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഒരു തീവ്രവാദ സംഘടനയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ.എസ്.എന്‍.എ-കാനഡയ്ക്ക് സസ്പെന്ഷന് നല്‍കുന്നത് കൂടാതെ സംഘടനയോട് 5,50,500 ഡോളര്‍ പിഴയടയ്ക്കാനും കാനഡ റവന്യു ഏജന്‍സി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സംഘടനയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്ന് കാനഡയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സംഘടനയുടെ വക്താക്കള്‍ പറഞ്ഞു.
Discussion about this post