കോട്ടയം: ലോക പുകയില വിരുദ്ധ ദിനത്തില്‍ മമ്മൂട്ടി നല്‍കിയ സന്ദേശമാണ് സോഷ്യല്‍ മീഡിയ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ചാകരയായത്. അദ്ദേഹത്തിന് പുലിവാലായി. തൊന്‍ ദിവസവും നൂറ് മുതല്‍ 120 സിഗരറ്റുകള്‍ വരെ വലിച്ചിരുന്നയാളാണ്. എന്നാല്‍ 1992ല്‍ പുകവലി ഉപേക്ഷിച്ചു. ഒറ്റയടിക്ക് തന്നെ പുകവലി നിര്‍ത്താന്‍ സാധിച്ചുവെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രസ്താവന.
പ്രസ്താവന പുറത്ത് വന്നയുടന്‍ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തു. മമ്മൂട്ടിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് ഫേസ്ബുക്ക് പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. ആകാശത്തേക്ക് പുകതുപ്പി വരുന്ന ഒരു ട്രെയിനിന്റെ ചിത്രം മമ്മൂട്ടി സഞ്ചരിക്കുന്ന ട്രെയിനെന്നാണ് ഭാവന.
1990ല്‍ വീട്ടിലെ മാലിന്യം കളയാന്‍ പോകുന്ന ദുല്‍ഖര്‍ സല്‍മാന്‍ എന്ന അടിക്കുറിപ്പോടെ വലിയ പോളിത്തീന്‍ കവര്‍ നിറയെ സിഗരറ്റ് കുറ്റികളുമായി പോകുന്ന കുട്ടിയുടെ ചിത്രവും വൈറലായി. മമ്മൂട്ടിയുടെ വീട്ടില്‍ നിന്നുയരുന്ന സിഗരറ്റ് പുകയ്‌ക്കെതിരെ പരിസ്ഥിതി മലിനീകരണത്തിന് കേസെടുത്തുവെന്നായി ചിലര്‍. 120 സിഗരറ്റല്ല 100-120 എന്ന പഴയ ബ്രാന്‍ഡ് സിഗരറ്റാണ് മമ്മൂക്ക വലിച്ചിരുന്നതെന്നും ചില രസികന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
നടന്‍ ഹോമന്‍ലാലിന്റെ ഫോട്ടോ ഉപയോഗിച്ച് ‘ പഴയകാലത്ത് സിഗറ്റല്ല, ഒരു റബര്‍ ബാന്‍ഡ് പോലും മമ്മൂക്ക ഡ്യൂപ്പില്ലാതെ വലിച്ചിരുന്നില്ല’ എന്ന ഡയലോഗുമായുള്ള ട്രോളും സജീവമാണ്.സീരിയല്‍ വിവാദത്തിന് ശേഷം മമ്മൂട്ടിയെ ‘നിലംപരിശാക്കാന്‍’ അവസരം വീണുകിട്ടിയതിന്റെ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ കാര്‍ട്ടൂണിസ്റ്റുകള്‍
Discussion about this post