ബോളിവുഡ് ഗായകനായ അഭിജിത്ത് ഭട്ടാചാര്യ താന്‍ ഷാരൂഖ് ഖാന് വേണ്ടി പാടുന്നത് എന്ത് കൊണ്ട് നിര്‍ത്തി എന്നതിന്റെ കാരണം വെളിപ്പെടുത്തി. തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ഷാരൂഖിന്റെ പല ഹിറ്റ് പാട്ടുകളും പാടിയത് അഭിജിത്തായിരുന്നു. ഇടയ്ക്ക് വെച്ച് അദ്ദേഹം ഷാരൂഖിന് വേണ്ടി പാടുന്നത് നിര്‍ത്തുകയായിരുന്നു.
ഇതിന് പിന്നില്‍ ആത്മാഭിമാനത്തിന്റെയും സംസ്കാരത്തിന്റെയും വിഷയമാണെന്ന് അദ്ദേഹം വിശദീകരിച്ചു. താന്‍ ഷാരൂഖിന് വേണ്ടി പാടിയപ്പോള്‍ ഷാരൂഖ് ഒരു റോക്ക്സ്റ്റാര്‍ ആയിരുന്നുവെന്നും താന്‍ പാടുന്നത് നിര്‍ത്തിയപ്പോള്‍ ഷാരൂഖ് ‘ലുങ്കി ഡാന്‍സ്’ പോലുള്ള തരംതാഴ്ന്ന പാട്ടുകളിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ പലരെയും സൂപ്പര്‍സ്റ്റാറുകള്‍ ആക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഓം ശാന്തി ഓം’, ‘കല് ഹോ ന ഹോ’ എന്നീ ചിത്രങ്ങളുടെ അവസാനത്തില്‍ ചിത്രങ്ങള്‍ക്ക് പുറകില്‍ പ്രവര്‍ത്തിച്ച ഏവരെയും കാണിച്ചുവെന്നും അതില്‍ നിന്നും ഗായകരെ മാത്രം ഷാരൂഖ് മാറ്റിനിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഷാരൂഖിന് വേണ്ടി പാടുന്നതില്‍ നിന്നും തന്നെ നിരുത്സാഹപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post