ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസില്‍ മുഴുവന്‍ തെളിവുകളുടെയും പകര്‍പ്പുകള്‍ ശശി തരൂര്‍ എംപിക്ക് കൈമാറിയതായി ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു. സാക്ഷി മൊഴികള്‍, മറ്റു രേഖകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് തെളിവുകളില്‍ ഉള്‍പ്പെടുന്നത്. തെളിവുകളുടെ പരിശോധനയ്ക്ക് എംപിക്ക് കോടതി ഒരാഴ്ച അനുവദിച്ചു. കേസ് വീണ്ടും 12 നു പരിഗണിക്കും. ആത്മഹത്യാ പ്രേരണക്കുറ്റമാണു ശശിതരൂരിനെതിരെ ചുമത്തിയിട്ടുള്ളത്
Discussion about this post