പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തെ സഹായിക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയ സാലറി ചാലഞ്ചില്‍ നിന്നും വിട്ട് നിന്നവരെ അവഹേളിച്ച് കൊണ്ട് കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ ഇറക്കി. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരെ അവഹേളിക്കരുതെന്നും വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ ഇറക്കിയത്.
സാലറി ചലഞ്ചില്‍ നിന്നും വിട്ട് നിന്ന അദ്ധ്യാപകരുടെ പേരുള്‍പ്പെടുത്തി കൊണ്ടുള്ള പോസ്റ്ററാണ് കാണപ്പെട്ടത്. പാര്‍ട്ടി ഗ്രാമമായ കരിവള്ളൂരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അദ്ധ്യാപകരും ഇടത് സാമൂഹ്യപ്രവര്ത്തകരുമായ മുരളി, രാജന് എന്നിവരെ ലക്ഷ്യം വെച്ചുള്ളതാണ് പോസ്റ്ററുകള്‍.
ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ അഭിനവ ഭാരത് യുവക് സംഘത്തിന്റെ സ്ഥാപകരിലൊരാളായ എം.വി.നാരായണന്റെ മകനാണ് അധിക്ഷേപം നേരിടുന്ന മുരളി.
Discussion about this post