ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്വെയെ കാണാതായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അദ്ദേഹം ജന്മനാടായ ചൈനയിലേക്ക് പോയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാണാതാവുകയായിരുന്നു. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെങ് ഹോങ്വെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ഫ്രാന്‍സിലെ ലിയോണിലാണ് താമസം. സെപ്റ്റംബര്‍ 29നായിരുന്നു മെങ് ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്ക് പോയത്. മെങിന്റെ ഭാര്യ ലയണ്‍ ഇതേപ്പറ്റി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഇന്റര്‍പോള്‍ മേധാവി എന്നതിന് പുറമെ ചൈനീസ് പൊതുസുരക്ഷാ ഉപമന്ത്രി കൂടിയാണ് മെങ്. 2016ലായിരുന്നു മെങ് ഇന്റര്‍പോളിന്റെ തലപ്പത്തെത്തിയത്.
Discussion about this post