പുതിയ വിമാനക്കമ്പനികള്‍ക്ക് അനുമതി ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇളവു ലഭിക്കുന്നതോടെ എയര്‍ കേരളയ്ക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. പുതിയ തീരുമാനം അനുസരിച്ച് വിദേശ സര്‍വ്വീസുകള്‍ നടത്താനുള്ള ലൈസന്‍സിന് അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വ്വീസ് നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കും.അനുമതി ലഭിക്കാന്‍ 20 വിമാനങ്ങള്‍ സ്വന്തമായി വേണമെന്ന് വ്യവസ്ഥ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. എയര്‍ കേരളയ്ക്ക് അനുമതി ലഭിക്കുന്നതിന് പ്രധാനമായും തടസ്സമായി നിന്ന വ്യവസ്ഥകളും ഇവയാണ്.
വ്യോമയാന മന്ത്രാലയതല സമിതിയാണ് വ്യവസ്ഥകളില്‍ ഇളവു വരുത്തിയത്. 600 ആഭ്യന്തര സര്‍വ്വീസ് ഉള്ളവര്‍ക്ക് ഗള്‍ഫ് സര്‍വ്വീസ് അനുവദിക്കാനും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
Discussion about this post