ഇക്കൊല്ലത്തെ സാമ്പത്തിക നോബേല്‍ സമ്മാനം യു.എസ് സ്വദേശികളായ വില്ല്യം നോര്ധോസിനും പോള്‍ റോമറിനും. സാമ്പത്തിക വളര്‍ച്ചയെപ്പറ്റിയുള്ള പഠനത്തിനാണ് ഇവര്‍ക്ക് നോബേല്‍ സമ്മാനം ലഭിച്ചത്.
യു.സിലെ ന്യൂ ഹാവനിലുള്ള യേല്‍ യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു നോര്‍ധോസ് സാമ്പത്തിക വിശകലനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനുള്ള പങ്കിനെപ്പറ്റിയാണ് പഠനം നടത്തിയത്. അതേസമയം യു.എസിലെ ന്യുയോര്‍ക്കിലെ എന്‍.വൈ.യു സ്റ്റേണ് സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രവര്‍ത്തിക്കുനവ്ന പോള്‍ റോമറാകട്ടെ സാമ്പത്തിക വിശകലനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. ഇവര്‍ രണ്ട് പേരും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ മേഖലയില്‍ മനുഷ്യന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കാണ് ഒരു പ്രതിവിധി കണ്ടെത്തിയത്.
Discussion about this post