അസമില്‍ കൊണ്ടുവന്നത് പോലെയുള്ള ‘ദേശീയപൗരത്വ പട്ടിക’ ഹരിയാനയിലും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഹരിയാനയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ലിസ്റ്റ് സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ഇനി സംസ്ഥാനത്താകെ എന്‍.ആര്.സി സര്‍വ്വെ നടത്തണമെന്നും ഖട്ടാര്‍ പറഞ്ഞു. രാജ്യത്ത് മുഴുവന്‍ പൗരത്വപട്ടിക കൊണ്ടുവരണമെന്ന് ഖട്ടാര്‍ പറഞ്ഞിരുന്നു.
അസം സര്‍ക്കാരിന്റെ എന്‍.ആര്.സി സര്‍വ്വെയെ ഏറ്റവുമധികം പിന്തുണച്ച മുഖ്യമന്ത്രിമാരിലൊരാള്‍ കൂടിയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍.നേരത്തെ ബി.ജെ.പിയ്ക്ക് വീണ്ടും അധികാരം കിട്ടിയാല്‍ രാജ്യത്തൊട്ടാകെ എന്‍.ആര്.സി നടപ്പിലാക്കുമെന്ന് ബി.ജെ.പി ഉപാധ്യക്ഷന്‍ ഓം മാത്തൂറും പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനം ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ പൗരത്വ രജിസ്ട്രര്‍ സംബന്ധിച്ച നിലപാടുകള്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
1971 മാര്‍ച്ചിന് ശേഷം ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്താന്‍ വേണ്ടിയാണ് അസമില്‍ പൗരത്വപ്പട്ടിക നടപ്പാക്കിയത്. ജൂലൈ അവസാനം പ്രസിദ്ധീകരിച്ച രേഖയില്‍ 40 ലക്ഷത്തോളം അപേക്ഷകര്‍ക്ക് ഇടം ലഭിച്ചിരുന്നില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ പട്ടിക ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കിയേക്കും.
Discussion about this post