തമിഴ്നാട്ടിലെ പാനിപൂരി വില്‍പ്പനക്കാരന്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) നോട്ടീസ് ലഭിച്ചിരിക്കുകയാണ്. 2023-24 വര്‍ഷത്തില്‍ 40 ലക്ഷം രൂപ ഓണ്‍ലൈന്‍ പേയ്മെന്റായി എത്തിയതോടെയാണ് കച്ചവടക്കാരന് ജിഎസ്ടി നോട്ടീസ് ലഭിച്ചത്. ഇതിന്റെ പകര്‍പ്പ് ഉടന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമായി.
ഡിസംബര്‍ പതിനേഴിന് ലഭിച്ച സമന്‍സില്‍ കച്ചവടക്കാരനോട് നേരിട്ട് ഹാജരാകാനും രേഖകള്‍ ഹാജരാക്കാനും ആവശ്യമുന്നയിച്ചിട്ടുണ്ട്. തമിഴ്നാട് ചരക്ക് സേവന നികുതി നിയമത്തിലെയും സെന്‍ട്രല്‍ ജിഎസ്ടി നിയമത്തിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് സമന്‍സ്. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളിലൂടെ ലഭിച്ച തുകയും സമന്‍സില്‍ ചേര്‍ത്തിട്ടുണ്ട്.
2023-24ല്‍ ലഭിച്ചത് 40 ലക്ഷം രൂപയാണ് ഈ പരിധി കടന്നിട്ടും ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്താതെ വില്‍പ്പന തുടരുന്നത് കുറ്റകരമാണെന്നും നോട്ടീസില്‍ പറയുന്നു.
എന്നാല്‍ ഈ നോട്ടീസിന്റെ ആധികാരികത എത്രത്തോളമാണെന്ന് വ്യക്തമല്ല. വിഷയത്തില്‍ ജിഎസ്ടി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്കിലും ഓണ്‍ലൈനില്‍ സംഗതി ചൂടുപിടിച്ച വിഷയമാണ്. കരിയര്‍ മാറ്റാന്‍ സമയമായെന്നാണ് ചിലരുടെ കമന്റ്. 40 ലക്ഷം അയാള്‍ക്ക് ലഭിച്ചിട്ടുണ്ടാകാം, പക്ഷേ അത് വരുമാനം ആണെന്നതിന് എന്ത് തെളിവാണുള്ളതെന്ന് പലരും ചോദിക്കുന്നുണ്ട്.
മെഡിക്കല്‍ കോളേജുകളിലെപ്രഫസമാരുടെ ശമ്പളത്തേക്കാള്‍ കൂടുതലാണ് തുകയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. നോട്ടിസ് ലഭിച്ചയാള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കുന്നതാണ് നല്ലതെന്നും നിര്‍ദേശമുണ്ട്. ഇതു മാത്രം പോരാ നികുതി അടയ്ക്കാത്ത, എന്നാല്‍ കൂടുതല്‍ വരുമാനം നേടുന്ന എല്ലാ കച്ചവടക്കാര്‍ക്കെതിരെയും നടപടി വേണമെന്നുംപലരും ആവശ്യമുന്നയിച്ച് രംഗത്തുവന്നു.
Discussion about this post