പ്രളയവുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിലെ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വിവിധ വകുപ്പുകള്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ഓഗസ്റ്റ് 15 മുതല്‍ 17 വരെ കേരളത്തില്‍ പെയ്ത അപ്രതീക്ഷിത മഴ പ്രളയ കാരണമായെന്നാണ് സര്‍ക്കാര്‍ നിലപാട്.
കേന്ദ്ര കാലാവസ്ഥാ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് സൂചന. വെള്ളപ്പൊക്കം വന്നശേഷമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതെന്നും സംസ്ഥാനം കോടതിയെ അറിയിച്ചേക്കും. ഹര്‍ജിയില്‍ കേന്ദ്രവും കോടതിയില്‍ നിലപാട് അറിയിക്കുന്നുണ്ട്.
. കേരളത്തിലെ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ വിവിധ വകുപ്പുകള്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ഓഗസ്റ്റ് 15 മുതല്‍ 17 വരെ കേരളത്തില്‍ പെയ്ത അപ്രതീക്ഷിത മഴ പ്രളയ കാരണമായെന്നാണ് സര്‍ക്കാര്‍ നിലപാട്.
കേന്ദ്ര കാലാവസ്ഥാ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് സൂചന. വെള്ളപ്പൊക്കം വന്നശേഷമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതെന്നും സംസ്ഥാനം കോടതിയെ അറിയിച്ചേക്കും. ഹര്‍ജിയില്‍ കേന്ദ്രവും കോടതിയില്‍ നിലപാട് അറിയിക്കുന്നുണ്ട്.
Discussion about this post