വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 147 തീര്‍ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും . സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമര്‍പ്പിച്ച പദ്ധതിയ്ക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം അംഗീകാരം നല്കി .
തീര്‍ത്ഥാടന ടൂറിസം മൂന്നാം സര്ക്ക്യൂട്ടിന്റെ വികസനത്തിന്റെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുക . ഏഴ് ക്ലസ്റ്ററാക്കി തിരിച്ചു ജില്ലകളിലെ പ്രധാനപെട്ട ഹിന്ദു , മുസ്ലിം , ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കും .
- ഒന്നാം ക്ലസ്റ്റര്‍ – കാസര്‍ഗോഡ് – 10.91 കോടി
- രണ്ടാം ക്ലസ്റ്റര്‍ – വയനാട് , കണ്ണൂര്‍ കോഴിക്കോട് – 9.29 കോടി
- മൂന്നാം ക്ലസ്റ്റര്‍ – പാലക്കാട് , മലപ്പുറം – 9.03 കോടി
- നാലാം ക്ലസ്റ്റര്‍ – എറണാകുളം , തൃശൂര്‍, ഇടുക്കി – 14.24 കോടി
- അഞ്ചാം ക്ലസ്റ്റര്‍ – കോട്ടയം , ആലപ്പുഴ – 19.91 കോടി
- ആറാം ക്ലസ്റ്റര്‍ – പത്തനംതിട്ട – 11.80 കോടി
- ഏഴാം ക്ലസ്റ്റര്‍ – കൊല്ലം , തിരുവനന്തപുരം – 12.16 കോടി
Discussion about this post