വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ നാല് വസ്തുകവകകള്‍ കണ്ടുകെട്ടാന്‍ കോടതി എന്‍.ഐ.എക്ക് അനുമതി നല്‍കി. മൂന്ന് ഫ്‌ളാറ്റുകളും ഒരു ഓഫീസും കണ്ടുകെട്ടാനാണ് അനുമതി നല്‍കിയിട്ടുള്ളത്. മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതിയാണ് അനുമതി നല്‍കിയത്.
ഭീകര വിരുദ്ധ നിയമത്തിന്റെ കീഴില്‍ ജൂണ്‍ 15ന് സക്കീര്‍ നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സക്കീറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ അനുമതി ചോദിച്ച് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ദക്ഷിണ മുംബൈയിലെ മസ്ഗാവിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടുന്നത്.
സാക്കിര്‍ നായിക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് 2016ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യു.എ.പി.എ നിയമത്തിന്റെ കീഴിലായിരുന്നു ഈ പ്രഖ്യാപനം. തുടര്‍ന്ന നായിക്കിനെതിരെ എന്‍.ഐ.എ കേസെടുക്കുകയായിരുന്നു. സാക്കിറും ഫൗണ്ടേഷനും യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നുവെന്നും വിവിധ മതങ്ങല്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു.
നിലവില്‍ വിദേശത്ത് താമസിക്കുന്ന സക്കീര്‍ നായിക്ക് തന്റെ വസ്തുകവകകള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. സക്കീര്‍ നായിക്ക് വിദേശ പൗരത്വത്തിനായി ശ്രമിക്കുകയാണെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post