പീഡനാരോപിതനായ പാലക്കാട് ഷൊര്‍ണൂര്‍ സി.പി.എം എം.എല്‍.എ പി.കെ.ശശിക്കെതിരെയുള്ള നടപടി വൈകുന്നതില്‍ ഒരു വിഭാഗം സി.പി.എം-ഡി.വൈ.എഫ.്‌ഐ നേതാക്കള്‍ക്ക് അതൃപ്തി. ഡി.വൈ.എഫ.്‌ഐ വനിതാ നേതാവ് നല്‍കിയ പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്‍ മുന്‍തൂക്കം അന്വേഷണ കമ്മീഷന്‍ ഗൂഢാലോച നടന്നെന്ന ആരോപണത്തിനാണ് കൊടുക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ശശിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് പരാതിക്കാരിയുടെ ഭാഗത്ത് നിന്നും സൂചനയുണ്ട്.
ഓഗസ്റ്റ് 14നായിരുന്നു പി.കെ.ശശിക്കെതിരെ വനിതാ നേതാവ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് രണ്ടംഗ അന്വേഷണ കമ്മീഷനെ സി.പി.എം നിയോഗിച്ചിരുന്നു. ഇവര്‍ സെപ്റ്റംബര്‍ 30നകം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍നടപടിയെടുക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. പരാതി പുറത്തുവിടരുതെന്ന് പാര്‍ട്ടി നേതൃത്വം പെണ്‍കുട്ടിയോടാശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ പല തവണ അനുനയ ശ്രമങ്ങളും നടന്നുവെന്ന് പെണ്‍കുട്ടി അന്വേഷണ കമ്മീഷനോ് പറഞ്ഞിരുന്നു.
അതേസമയം പരാതിക്ക് പിന്നില്‍ ഗൂഡാലോചയുണ്ടെന്നാണ് പി.കെ.ശശിയുടെ വാദം. ജില്ലയിലെ മുന്‍ എം.എല്‍.എ, കര്‍ഷകസംഘത്തിന്റെ നേതാവ്, ഒരു യുവനേതാവ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഗൂഡാലോചനക്ക് പിന്നിലെന്ന് ശശി പറയുന്നു. പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും ശശി ആരോപിച്ചു.
Discussion about this post