വാര്‍ത്താസമ്മേളനം നടത്തി മോഹന്‍ലാലിനെ ഉള്‍പ്പടെയുള്ളവരെ മോശമായി ചിത്രീകരിച്ച ഡബ്ലിയു സിസി അംഗങ്ങള്‍ക്ക് ശക്തമായ മറുപടി നല്കി സിനിമാ സംഘടനയായ അമ്മ. അമ്മ സെക്രട്ടറി സിദ്ദിഖ്, കെപിഎസ്സി ലളിത എന്നിവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് മറുപടി നല്‍കിയത്. ഡബ്ലിയു സിസി ഉന്നയിച്ച ആരോപണങ്ങള്‍ അമ്മ തള്ളി.
നടിമാര്‍ പറഞ്ഞതനുസരിച്ച് ദിലീപിന്റെ തൊഴിലസരം ഇല്ലാതാക്കാനാവില്ല. കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട് റേപ്പിസ്റ്റ് തുടങ്ങിയ പ്രയോഗങ്ങള്‍ നടിമാരില്‍ ചിലര്‍ നടത്തിയത് ശരിയാണോ എന്ന് ആലോചിക്കണം. ദിലീപം രാജിക്കത്ത് നല്‍കിയിട്ടുണ്ട്. സ്വയം മാറി നില്ക്കാന് തയ്യാറായത് ദിലീപിന്റെ നന്മയെന്ന് കെപിഎസ്സി ലളിത പറഞ്ഞു. നടിമാര്‍ എന്ന് വിളിച്ചു എന്ന ആരോപണം ബാലിശമാണെന്ന് സിദ്ദിഖ് പറഞ്ഞു. മോഹന്ാലലിനെ പോലുള്ള ഒരാളെ കുറിച്ച് ഇത്തരം പ്രയോഗങ്ങള്‍ നടത്തിയത് ശരിയായില്ല. അമ്മ പ്രസിഡണ്ടിനെ മോശമായി പറഞ്ഞവര്‍ക്കെതിരെ നടപടി എടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു. സംഘടനയ്ക്കുള്ളില്‍ നിന്ന് പ്രസിഡണ്ടിനെ ചീത്തവിളിക്കുന്നത് ശരിയല്ല. അമ്മ ജനറല്‍ ബോഡിയോഗം അടിയന്തിരമായി ചേരേണ്ട സാഹചര്യം ഇല്ല.
രാജിവച്ച നടിമാര്‍ അവര്‍ ആവശ്യപ്പെടാതെ തിരിച്ചെടുക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു.
Discussion about this post