ശബരിമലയില്‍ നൂറ്റാണ്ടുകളോളം പഴക്കമുള്ള ആചാരങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സന്നിധാനത്തിനടുത്ത് വസിക്കുന്ന ആദിവാസികള്‍ അഭിപ്രായപ്പെട്ടു. ആചാരത്തിന്റെ ഭാഗമായാണ് ചില പ്രായത്തിലുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റുന്നതില്‍ നിന്നും വിലക്കുന്നതെന്നും അയ്യപ്പനെ ആരാധിക്കുന്നതിന്റെ ഭാഗമായി ഈ ആചാരങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്നും ആദിവാസി നേതാവായ വി.കെ.നാരായണന് പറഞ്ഞു.
യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് നിലയ്ക്കലില്‍ ആദിവാസികള്‍ തടിച്ച് കൂടിയിട്ടുണ്ട്. ആര്‍ത്തവാവസ്ഥയിലുള്ള യുവതികള്‍ ശബരിമലയില്‍ കയറിയാല്‍ അതൊരു ദുര്‍നിമിത്തമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
അതേസമയം ശബരിമലയുടെ അടുത്തുള്ള മറ്റ് പല കുന്നുകളിലെ തങ്ങളുടെ ദൈവങ്ങളെയും ദേവസ്ഥാനങ്ങളെയും സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൈയ്യേറിയിട്ടുണ്ടെന്ന് വി.കെ.നാരായണന് വെളിപ്പെടുത്തി.
Discussion about this post