നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ പക്കല്‍ നിന്നും ‘അമ്മ’ സംഘടനയില്‍ നിന്നുമുള്ള രാജി അങ്ങോട്ട് ചോദിച്ചുവാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് രാജി ഇങ്ങോട്ട് തരികയായിരുന്നുവെന്ന സിദ്ധിഖിന്റെ പ്രസ്താവന തെറ്റെന്ന് തെളിയിക്കുന്നതാണ് മോഹന്‍ലാലിന്റെ സ്ഥിരീകരണം
പ്രശ്‌നത്തില്‍ തനിക്കെതിരെയാണ് ആക്രമണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്കിതില്‍ അതൃപ്തിയുണ്ടെന്നും ഇതിലൊന്നും ചീത്ത കേള്‍ക്കേണ്ട ആളല്ല താനെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
അതേസമയം ‘അമ്മ’യെ തകര്‍ക്കാന്‍ ഗൂഢ അജണ്ടയുണ്ടെന്ന് സിദ്ദീഖ് ആരോപിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ‘അമ്മ’യിലിരുന്ന കൊണ്ട് ചോരയൂറ്റിക്കുടിക്കാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നതെന്ന് നടന്‍ ബാബുരാജ് പറഞ്ഞു. ‘അമ്മ’യില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് തിരികെ വരാമെന്നും അതിന് വേണ്ടി അവര്‍ അപേക്ഷ നല്‍കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Discussion about this post