യുഎഇ യുടെ പ്രതിരോധമന്ത്രിമാരിലൊരാളാായ മുഹമ്മദ് അഹമ്മദ് അല്‍ ബൊവാര്‍ഡി അല്‍ ഫാലസി നയിയ്ക്കുന്ന ഒരു ഉന്നതതല സംഘം ഡിആര്‍ഡി ഓ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ആകാശ് മിസൈലിനൊപ്പം ഇന്ത്യന്‍ നിര്‍മ്മിത മറ്റുമിസ്സൈലുകളും വാങ്ങാനുള്ള താത്പര്യം യുഎഇ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രം വികസിപ്പിച്ച ആകാശ് മിസൈല്‍ നിര്‍മ്മിയ്ക്കുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ്. ഇരുപത്തഞ്ച് കിലോമീറ്റര്‍ പരിധിയുള്ള ഈ മിസൈല്‍ യുദ്ധവിമാനങ്ങള്‍, ഹെലിക്കോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയില്‍ നിന്ന് തോറ്റുക്കാനാവും. ഒരേസമയം പല ലക്ഷ്യങ്ങളില്‍ ആഘാതമേല്പ്പിയ്ക്കാനാവുന്ന വിധത്തിലുള്ള സാങ്കേതികവിദ്യ ഈ മിസൈലിലുണ്ട്. അറുപത് കിലോഗ്രാം വരുന്ന പോര്‍മുന വഹിയ്ക്കാവുന്ന ഈ മിസൈല്‍ മുപ്പത് കിലോമീറ്റര്‍ ദൂരത്തേക്ക് വരെ കൃത്യമായി വിക്ഷേപിയ്ക്കാനാകും.ഹിന്ദുസ്ഥാന്‍ എയ്രോനോട്ടിക്സ് ലിമിറ്റഡും ഭാരത് ഇലക്ട്രോനിക്സും എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് ടെസ്റ്റിങ്ങ് എസ്റ്റാബ്ളിഷ്മെന്റും സംഘം സന്ദര്‍ശിച്ചു.
Discussion about this post