ലക്നൗ: മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ബിജെപിയില്‍ മുസഌങ്ങളുടെ തള്ളിക്കയറ്റമെന്ന് റിപ്പോര്‍ട്ട്. ഇതിനകം മിസ്ഡ് കോള്‍ പരിപാടിയിലൂടെ 30 ലക്ഷം മുസ്ലിങ്ങള്‍ പാര്‍ട്ടിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചതായി പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ തലവന്‍ അബ്ദുള്‍ റഷീദ് അന്‍സാരി അവകാശപ്പെട്ടു.
പാര്‍ട്ടിയിലെ മുസഌങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടില്ല എന്നിരുന്നാലും എണ്ണം മുന്‍പത്തേതിന്റെ രണ്ടു മടങ്ങായി ഉയര്‍ന്നെന്നാണ് കാണിക്കുന്നതെന്ന് അന്‍സാരി പറഞ്ഞു. മദ്ധ്യപ്രദേശില്‍ നിന്നും നാലു ലക്ഷം പേരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഗുജറാത്തില്‍ നിന്നും 2.6 ലക്ഷവും ഡല്‍ഹിയില്‍ 2.5 ലക്ഷം പേരും ബിജെപി അംഗത്വം നേടി. പശ്ചിമ ബംഗാളില്‍ 2.3 ലക്ഷം, രാജസ്ഥാനിലും ആസാമീലും രണ്ടുലക്ഷം വീതവും പാര്‍ട്ടിയില്‍ ചേര്‍ന്നു. 1.75 ലക്ഷം മിസ്ഡ് കോളുകളാണ് മുസഌങ്ങളില്‍ നിന്നും രാജ്യത്തുടനീളമായി പാര്‍ട്ടിക്ക് കിട്ടിയതെന്നും അന്‍സാരി വ്യക്തമാക്കി.
പത്തുകോടി അംഗങ്ങളില്‍ ഇപ്പോള്‍ മൂന്ന് ശതമാനവും് മുസഌങ്ങളാണ്. അതേസമയം 30 ലക്ഷത്തില്‍ ആരെല്ലാം പാര്‍ട്ടിയുടെ പ്രവര്ത്തകരാകുമെന്ന് തരംതിരിക്കാനുള്ള നീക്കത്തിലാണ് നേതാക്കള്‍. യുപിയില്‍ ബിജെപിയുടെ മുസഌം പങ്കാളിത്തം ഇതുവരെ ഒരു ലക്ഷം കടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് 1.75 ലക്ഷമായെന്ന് യുപി ന്യൂനപക്ഷ സെല്‍ തലവന്‍ റുമാനാ സിദ്ദിഖി പറയുന്നു.
കഴിഞ്ഞ ദിവസം മുസ്ലിം മത സംഘടന നേതാക്കളെ കണ്ട മോദി ന്യുനപക്ഷം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏത് സമയത്തും തന്നെ വന്ന് കാണാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രസ്താവനകള്‍ക്കെതിരായി രംഗത്തെത്തിയ മോദി മതത്തിന്റെ പേരിലുള്ള അടിച്ചമര്‍ത്തലുകള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
Discussion about this post