ആരോരും കൂട്ടിനില്ലാത്ത മഹാത്മാ ഗാന്ധിയുടെ കൊച്ചുമരുമകളായ ഡോ.ശിവാ ലക്ഷ്മി ഗാന്ധിയെ നോക്കുന്നത് സൂരത്തിലെ ഒരു പടേല്‍ കുടുംബമാണ്. ഭര്‍ത്താവും മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനുമായ കനുഭായി ഗാന്ധി മരിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നത്. തുടര്‍ന്ന് ഇവര്‍ ഗുജറാത്തിലെ സൂരത്തിലേക്ക് പോകുകയും അവിടുത്തെ ഭീംറാഡ് എന്ന ഗ്രാമത്തില്‍ താമസിക്കാനും തുടങ്ങിയത്.
ഒരു പടേല്‍ കുടുംബത്തിലെ ബലവന്ദ് ഭായി പടേലും മറ്റ് അംഗങ്ങളുമാണ് നിലവില്‍ ശിവാ ലക്ഷ്മി ഗാന്ധിയെ നോക്കുന്നത്. മഹാത്മാ ഗാന്ധി ഉപ്പുസത്യാഗ്രഹം നടത്തിയ ഗ്രാമമാണ് ഭീംറാഡ് എന്ന ഗ്രാമം. ഇവിടുത്തെ ഒരു ഫ്ലാറ്റിലാണ് നിലവില്‍ ശിവാ ലക്ഷ്മി ഗാന്ധി താമസിക്കുന്നത്.
ശിവാ ലക്ഷ്മി ഗാന്ധിക്കും ഭര്‍ത്താവ് കനുഭായി ഗാന്ധിക്കും മക്കളില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കനുഭായി അന്തരിച്ചത്. ഏകദേശം 56 വര്‍ഷങ്ങളോളം ഇരുവരും അമേരിക്കയിലായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്ന് നാല് കൊല്ലങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഡല്‍ഹിയില്‍ വന്ന് താമസം തുടങ്ങിയിരുന്നു.
ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത ശിവാ ലക്ഷ്മി ഗാന്ധിക്ക് 90 വയസ്സാണുള്ളത്.
Discussion about this post