ഇന്ത്യയില്‍ ചില മഹത് വ്യക്തികളുടെ സംഭാവനകള്‍ ചെറുതാക്കി കാണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇത് ഒരു കുടുംബത്തെ മഹത്വവല്ക്കരിക്കാന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയില്‍ ആസാദ് ഹിന്ദ് ഫൗജ് (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) സ്ഥാപനത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയില്‍ സുഭാഷ് ചന്ദ്ര ബോസ്, ബി.ആര് അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ നല്കിയ സംഭാവനകള്‍ കൂടുതല്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്. ഇവര്‍ മുന്നോട്ട് വെച്ച മാര്‍ഗ്ഗം നാം പിന്തുടരുകയാണെങ്കില് രാജ്യത്തെ സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമായിരുന്നേനെ,’ മോദി പറഞ്ഞു. ഇതിന് വേണ്ടി നിലവിലുള്ള സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യയെ നാം കാണുന്നത് ഇംഗ്ലീഷുകാരുടെ കണ്ണിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നത് രാഷ്ട്രത്തിന്റെ പൈതൃകവും, സംസ്കാരവും, വിദ്യാഭ്യാസ സമ്പ്രദായവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
It is unfair that in the glorification of one family, the contribution of several other greats was deliberately forgotten.
It is high time more Indians know about the historic role of stalwarts Sardar Patel, Dr. Babasaheb Ambedkar and Netaji Subhas Bose. pic.twitter.com/t7G34trODe
— Narendra Modi (@narendramodi) October 21, 2018
Discussion about this post