മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനുള്ള പാരിസ്ഥിതിക പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. പുതിയ ഡാമിനായി കേരളം നല്കിയ പദ്ധതി റിപ്പോര്‍ട്ടിന് സസ്വത്തില് അംഗീകാരവും ലഭിച്ചു. ഇതോടെ പുതിയ ഡാമിനായുള്ള തുടര്‍ നടപടികളുമായി കേരളത്തിന് മുന്നോട്ടു പോകാം. ആറു മാസം കൊണ്ട് പാരിസ്ഥിതിക പഠനം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ എതിര്‍പ്പ് കേന്ദ്രം തള്ളി.
Discussion about this post