മിസോറമില്‍ കോണ്‍ഗ്രസ് എം.എല്‍.എയായ മിങ്ഡയ്ലോവ ഖങ്ടെ ഇന്നലെ രാജിവെച്ചു. ചുരുങ്ങിയ കാലത്തിനിടയില്‍ രാജിവെക്കുന്ന നാലാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയാണ് മിങ്ഡയ്ലോവ ഖങ്ടെ. മിസോറമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം മാത്രം ബാക്കിനില്‍ക്കെയാണ് മിങ്ഡയ്ലോവ ഖങ്ടെ രാജിവെച്ചത്.
ഇതിന് മുമ്പ് ആര്.ലാല്‍സിര്‍ലിയാന, ലാല്‍സിര്‍ലിയാന സെയ്ലോ, ബുദ്ധ ധന് ചാക്മ എന്നിവര്‍ കോണ്‍ഗ്രസ് എം.എല്‍.എ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ആര്.ലാല്‍സിര്‍ലിയാനയും ലാല്‍സിര്‍ലിയാന സെയ്ലോയും പ്രതിപക്ഷ പാര്‍ട്ടിയായ മിസോറം നാഷണല്‍ ഫ്രണ്ടില്‍ (എം.എന്‍.എഫ്്) ചേരുകയായിരുന്നു. ബുദ്ധ ധന് ചാക്മ ബി.ജെ.പിയിലേക്കായിരുന്നു ചേര്‍ന്നത്.
താന്‍ രാജിവെക്കാനുള്ള കാരണവും തന്റെ ഭാവി തീരുമാനങ്ങളും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കുമെന്ന് മിങ്ഡയ്ലോവ ഖങ്ടെ വ്യക്തമാക്കി. 2013ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന് 34 എം.എല്‍.എമാരുണ്ടായിരുന്നു. നിലവില്‍ കോണ്‍ഗ്രസിന് 30 എം.എല്‍.എമാരാണുള്ളത്.
വടക്കുകിഴക്കന്‍ മേഖലയില്‍ നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനം മിസോറമാണ്.
Discussion about this post