ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒരാള്‍ക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ ആരാധനാലയം ആശുദ്ധമാക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. ഇത് കൂടാതെ ആരെങ്കിലും സ്വന്തം സുഹൃത്തുക്കളുടെ വീട്ടിലേക്ക് ആര്‍ത്തവ രക്തം പുരണ്ട സാനിട്ടറി നാപ്കിനുകളും കൊണ്ട് പോകുമോയെന്നും സ്മൃതി ഇറാനി ചോദിച്ചു. ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താന്‍ ശ്രമിച്ച രെഹാനാ ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനായിരുന്നുവെന്ന് പരക്കെ പരാമര്‍ശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ ഈ പ്രസ്താവന.
ശബരിമല വിഷയത്തില്‍ കോടതി വിധിയേപ്പറ്റി സംസാരിക്കാന്‍ താന്‍ ആളല്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. അതേസമയം അന്ധേരിയിലെ ഒരു ക്ഷേത്രത്തില്‍ തനിക്കുണ്ടായ അനുഭവത്തെപ്പറ്റിയും സ്മൃതി വിവരിച്ചു. അന്ധേരിയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ താന്‍ അകത്തു പ്രവേശിക്കാതെ പുറത്തു തന്നെ നിന്നുവെന്നും തന്റെ മകനാണ് തനിക്കു പകരം വഴിപാടുകളും മറ്റു ചടങ്ങുകളും നിര്‍വഹിച്ചതെന്നും സ്മൃതി വ്യക്തമാക്കി. ആ വേളയില്‍ താന്‍ പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.
Discussion about this post