ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡ് തിരുത്തിക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഏറ്റവും വേഗം 10,000 റണ്‍സ് നേടുന്ന താരം എന്ന ബഹുമതി ഇനി മുതല്‍ കോഹ്ലിക്കാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ വിശാഖപ്പട്ടണത്ത് വെച്ച് നടക്കുന്ന ഏകദിനത്തിലാണ് കോഹ്ലി റെക്കോഡിട്ടത്.
205ാം ഇന്നിങ്സിലാണ് കോലി 10,000 പിന്നിട്ടത്. അതേസമയം 259 ഇന്നിംഗ്സുകള്‍ കൊണ്ടാണ് സച്ചിന് ഈ നേട്ട് കൈവരിച്ചത്. ഇപ്പോള്‍ നടക്കുന്ന ഏകദിന മത്സരം കോഹ്ലിയുടെ 213ാം ഏകദിന മത്സരമാണ്. ഏറ്റവും വേഗം 10,000 റണ്‍സ് നേടുന്നവരുടെ പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സൗരവ് ഗാംഗുലിയാണ്. 263 ഇന്നിംഗ്സുകള്ക്കുള്ളിലാണ് ഗാംഗുലി 10,000 നേടിയത്. നാലാം സ്ഥാനത്ത് നില്ക്കുന്ന ഓസ്ട്രേലിയന്‍ താരമായ റിക്കി പോണ്ടിംഗാണ്. 266 ഇന്നിംഗ്സിലാണ് പോണ്ടിംഗ് 10,000 കടന്നത്.
അതേസമയം വിശാഖപട്ടണത്തെ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിംങ് പൂര്‍ണ്ണമായപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് നേടിയിട്ടുള്ളത്.
Discussion about this post