ശബരിമലയില്‍ വരാനിരിക്കുന്ന മണ്ഡലമകര വിളക്ക് സീസണില്‍ 5,000 പോലീസുകാരായിരിക്കും ചുമതലയ്ക്ക് എത്തുക എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം
ഇത് കൂടാതെ അടിയന്തിരഘട്ടങ്ങള്‍ നേരിടാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ കേന്ദ്രം ലഭ്യമാക്കുന്ന റാപിഡ് ആക്ഷന്‍ ഫോഴ്‌സിനേയും (ആര്‍.എ.എഫ്) എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കുന്നതായിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പോലീസുകാരെ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കും.
സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇതിന് പുറമെ ശബരിമലയിലും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യും.
അതേസമയം ശബരിമലയില്‍ ദര്‍ശനം ഓണ്‍ലൈന്‍ വഴിയാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. എന്നാല്‍ വനിതാ പോലീസുദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Discussion about this post