തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന പ്രതിഷേധ സമരത്തോടനുബന്ധിച്ച് നിലയ്ക്കലിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേരെ പോലിസ് അറസ്റ്റു ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 18 പേരാണ് അറസ്റ്റിലായത്. ഇവരെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ 13 ലക്ഷം രൂപ വീതം കെട്ടിവെക്കണം. പത്ത് പൊലീസ് വാഹനങ്ങളും 18 കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്തിരുന്നു എന്നാണ് പോലിസ് റിപ്പോര്‍ട്ട്.
ശബരിമലയില്‍ പോലിസ് ആദ്യം പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ട 15ഓളം പേരുടെ ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ശബരിമല ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും ചിത്രങ്ങള്‍ അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.
അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്തത് ഉള്‍പ്പടെ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആയുധങ്ങളുമായി സംഘം ചേര്‍ന്നു, പൊതുമുതല്‍ നശിപ്പിച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു, ശരണപാതയില്‍ യുവതികളെ തടഞ്ഞത്, ഹര്‍ത്താലിന്റെ ഭാഗമായുള്ള ആക്രമണം, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
Discussion about this post