ലൈഗീകാതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ പുറത്താക്കിയത് 48 ഉദ്യോഗസ്ഥരെ . ലൈംഗീകാതിക്രമത്തിന്റെ പേരില്‍ ഗൂഗിള്‍ മൂന്ന് ഉതിര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്ത് പോകാന്‍ വന്‍ തുക വാഗ്ദാനം ചെയ്തെന്നുമുള്ള വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ജീവനക്കാര്‍ക്ക് സുന്ദര്‍ പിചൈ അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .
ആന്‍ഡ്രോയിഡന്റെ പിതാവായ ആന്‍ഡി റൂബിന്‍ ഉള്‍പ്പടെയുള്ളവരെ ഗൂഗിള്‍ സംരക്ഷിച്ചുവെന്നും . ലൈഗീകാതിക്രമ പരാതി ലഭിച്ചതിനു ശേഷം 9 കോടി ഡോളര്‍ എക്സിറ്റ് പാകേജ് ആയിട്ട് വാഗ്ദാനം ചെയ്തെന്നും ആയിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് .
എന്നാല്‍ പുറത്താക്കിയ 48 പേരില്‍ 13 പേര്‍ മുതിര്‍ന്ന മാനേജര്‍മാരും മികച്ച പദവികള്‍ വഹിച്ചിരുന്നവരുമാണ് എന്നാണു സുന്ദര്‍ പിചൈ സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് . കൂടാതെ ഒരാള്‍ക്ക് പോലും പണം വാഗ്ദാനം ചെയ്തട്ടില്ലെന്നും വ്യക്തമാക്കുന്നു .
കമ്പനിയ്ക്കുള്ളിലെ ലൈംഗീക അതിക്രമങ്ങള്‍ പരാതിപ്പെടുവാന്‍ പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്കരിച്ചിട്ടുണ്ട്യെന്നും തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ പരാതികള്‍ അറിയിക്കാനുള്ള സൌകര്യമുണ്ടെന്നും സുന്ദര്‍ പിചൈ പറയുന്നു .
Discussion about this post