അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഒമ്മല വെയ്റ്റിംഗ് ഷെഡിലും പരിസരത്തുമായി അഞ്ചു പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. വെള്ളക്കടലാസില്‍ ചുവപ്പും നീയലും മഷിയുപയോഗിച്ചാണ് ഇവ എഴുതിയിരിക്കുന്നത്. അഗളി പോലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
പോസ്റ്ററുകളുടെ താഴെ സി.പി.ഐ മാവോയിസ്റ്റ് ഭവാനി ദളം എന്നെഴുതിയിരുന്നു. ‘പട്ടിണിക്കും ദുരിതത്തിനും പരിഹാരം തെരഞ്ഞെടുപ്പല്ല. അധികാരകേന്ദ്രങ്ങള്‍ക്കെതിരായ സായുധ കടന്നാക്രമണമാണ്,’ ഇതാണ് ഒരു പോസ്റ്ററില്‍ എഴുതിയിരുന്നത്.
ഒക്ടോബര്‍ അഞ്ചിന് മാവോയിസ്റ്റ് നേതാവ് ഡാനിഷ് അറസ്റ്റിലായിരുന്നു. അതിന് ശേഷം ആദ്യമായാണ് മാവോയിസ്റ്റ് സംഘം അട്ടപ്പാടിയില്‍ പോസ്റ്ററുകള്‍ പതിക്കുന്നത്.
Discussion about this post