Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

“രണ്ടാമൂഴത്തിന് എം.ടി വേണമെന്നില്ല. ചിത്രം നിര്‍മ്മിക്കാന്‍ 1,000 കോടിയിലധികം ചിലവാക്കാനും തയ്യാര്‍”: നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടി

by Brave India Desk
Oct 30, 2018, 03:58 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കാനിരുന്ന ബിഗ് ബജറ്റ് ചിത്രം ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ എം.ടി.വാസുദേവന്‍ നായര്‍ തിരിച്ച് വേണമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എം.ടിയുമായി സഹകരിക്കാനില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ബി.ആര്‍.ഷെട്ടി വ്യക്തമാക്കി. മഹാഭാരതം എം.ടിയുടെ തിരക്കഥയില്ലാതെ തന്നെ സിനിമയാക്കണമെന്ന് ബി.ആര്‍.ഷെട്ടി അഭിപ്രായപ്പെട്ടു. ഇതിനായി 1,000 കോടിയിലധികം രൂപ ചിലവാക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ എം.ടി ചിത്രത്തിന്റെ തിരക്കഥകള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. ഇവ രണ്ടും തിരിച്ച് വേണമെന്ന ആവശ്യം സംവിധായകനായ ശ്രീകുമാര്‍ മേനോനെ അറിയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥ തിരിച്ച് ലഭിക്കാന്‍ വേണ്ടി കോടതിയെ സമീപിച്ചിട്ടുമുണ്ട് എം.ടി. ഈ സാഹചര്യത്തില്‍ എം.ടി.യുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാവില്ല സിനിമയെന്നും മഹാഭാരതം തന്റെ സ്വപ്ന പദ്ധതിയാണെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായകന്റെ സ്ഥാനത്ത് നിന്നും ശ്രീകുമാര്‍ മേനോനെ നീക്കിയേക്കുമെന്നും സൂചനകളുണ്ട്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

1,000 കോടി രൂപയിലോ അതിനിരട്ടി രൂപയിലോ ചിത്രം തയ്യാറാക്കാന്‍ താന്‍ തയ്യാറാണെന്ന് ഷെട്ടി പറഞ്ഞു. ചിത്രം ആര് സംവിധാനം ചെയ്താലും കഥാമൂല്യം നഷ്ടപ്പെടാതെ ആ ചിത്രം പൂര്‍ത്തിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷെട്ടി അറിയിച്ചു. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലായാണ് ചിത്രം ഇറക്കാന്‍ പദ്ധതിയിട്ടിരുന്നത്.

എം.ടി.വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ ആസ്പദമാക്കി എം.ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോകുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് എം.ടി കോടതിയെ സമീപിച്ചത്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥരെ വയ്ക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags: B.R.Shettym t vasudevan nairrandamoozham
Share212TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies