ഡി.വൈ.എഫ്.ഐ നേതാവ് ജീവന്‍ലാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടി തനിക്ക് പോലീസില്‍ നിന്നും എം.എല്‍.എ എം.സ്വരാജില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പീഡന പരാതി ആദ്യം താന്‍ പാര്‍ട്ടിയോട് പറയുകയായിരുന്നുവെന്നും പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ എം.സ്വരാജിനോട് പറഞ്ഞുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. എന്നാല്‍ പരാതിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി.
തുടര്‍ന്ന് താന്‍ പോലീസില്‍ പരാതി നല്‍കിയെന്നും അവിടെയും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ജീവന്‍ലാലിന് ജാമ്യ നിഷേധിച്ചിട്ടും തുടര്‍ന നടപടിയുണ്ടായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. പാര്‍ട്ടിക്കാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇടപെടാനാവാത്തതെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കിയെന്ന് പെണ്‍കുട്ടി പറഞ്ഞു.
എം.എല്‍.എ ഹോസ്റ്റിലില്‍ വെച്ച് കഴിഞ്ഞ ജൂലൈ ഒന്‍പതിനായിരുന്നു സംഭവം നടന്നത്. എം.എല്‍.എ കെ.യു.അരുണന്റെ മുറിയില്‍ വെച്ചായിരുന്നു ജീവന്‍ലാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. മെഡിക്കള്‍ പ്രവേശനത്തിന് കോച്ചിങ്ങിന് സീറ്റ് കിട്ടാന്‍ വേണ്ടിയായിരുന്നു പെണ്‍കുട്ടി തിരുവനന്തപുരത്തേക്ക് പോയത്.
Discussion about this post