പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ശനിയാഴ്ച അർധരാത്രി മുതൽ ആറിന് അർധരാത്രി വരെ വീണ്ടും നിരോധനാജ്ഞ. പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ആണ് ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്ക് അഞ്ചിനാണ് നട തുറക്കുന്നത്. അതിനായി പഴുതുകളടച്ചുള്ള സുരക്ഷ മുന്നൊരുക്കമാണ് പൊലീസ് നടത്തിയിരിക്കുന്നത്.
മാധ്യമങ്ങളെ നേരത്തേ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് രാവിലെ എട്ട് മണിക്ക് മാത്രമേ മാധ്യമപ്രവർത്തകരെ നിലയ്ക്കലിൽനിന്ന് കടത്തിവിടൂ. അതേസമയം, ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് തീരുമാനം
Discussion about this post