റാവല്‍പിണ്ടി: പാകിസ്ഥാനിലെ മുതിര്‍ന്ന മതപണ്ഡിതനും ജാമിയത് ഉലമ ഇ-ഇസ്ലാം(ജെയുഐ-എസ്) നേതാവ് മൌലാന സാമിയുള്‍ ഹഖ് കൊലചെയ്യപ്പെട്ടു. റാവല്‍പിണ്ടിയിലെ വസതിയിലാണ് സാമിയുള്‍ ഹഖിനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. താലിബാന്റെ ‘ഗോഡ്ഫാദര് എന്ന് അറിയപ്പെട്ടിരുന്ന സാമിയുള്‍ ഹഖിനെ കൊലപാതക വാര്‍ത്ത പാക്കിസഥാന് ഞെട്ടലുണ്ടാക്കി.
അജ്ഞാതരായ അക്രമികളാണ് ഹഖിനെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ സാമിയുള്‍ ഹഖ് ഇസ്ലാമാബാദിലേക്ക് പോകാന്‍ യാത്ര തിരിച്ചതായിരുന്നു. എന്നാല്‍ രൂക്ഷമായ ഗതാഗത കുരുക്കിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയ സാമിയുള്‍ ഹഖ് വിശ്രമിക്കാനായി മുറിയിലേക്ക് കയറി. വിശ്രമിക്കുന്നതിനിടെ ഹഖിന്റെ സുരക്ഷാഭടന് കൂടിയായ ഡ്രൈവര്‍ 15 മിനിറ്റ് പുറത്തുപോയ സമയമാണ് ആക്രമണമുണ്ടായതെന്ന് ഹമിദുല്‍ വിവരിച്ചു.
Discussion about this post