മാരക രാസവസ്തുക്കള്‍ രുചികൂട്ടാന്‍ ഉപയോഗിച്ച മാഗി ന്യൂഡില്‍സിന്റെ വില്പന ഇന്ത്യയില്‍ നിരോധിക്കുമ്പോള്‍ താരമാവുകയാണ് യുപിയിലെ ബരാബങ്കിയിലെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗ്. മാഗിയിലെ മായം കണ്ടെത്തി, അത് ലോകത്തിന് മുന്നില്‍ തെളിയിച്ച് ലോക ഭക്ഷ്യഭീമന്മാരായ നെസ് ലെയെ കൊമ്പു കുത്തിച്ച കൃത്യനിര്‍വ്വഹണത്തിലെ ധീരത ഇനി ചരിത്രമാണ്. മാഗി നിരോധിക്കപ്പെട്ടതോടെ സഞ്ജയിന്റെ പോരാട്ടം വിജയവഴിയിലെത്തിയിരിക്കുന്നു. ഇതോടെ സഞ്ജയ് ഇന്ത്യന്‍ മീഡിയകളിലെ താരമായിരിക്കുകയാണ്.
ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും നേടിയ ശേഷമാണ് സഞ്ജയ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജോലിക്ക് പ്രവേശിക്കുന്നത്. 1998 ല്‍ ജോലിയില്‍ പ്രവേശിച്ച സഞ്ജയ് 2003 മുതല്‍ ബരബാങ്കിയിലെ ഭക്ഷ്യസുരക്ഷാ ഓഫീസറാണ്. ഇതിനിടയിലായിരുന്നു മാഗിയിലെ മായം കണ്ടെത്തുന്നത്.
സഞ്ജയ് പറയുന്നു’പതിവുപോലെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു താന്‍. വിവിധ കടകളില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിച്ചു. എന്നാല്‍ ലാബോറട്ടറിയില്‍ നിന്നു ലഭിച്ച പരിശോധനാ ഫലം ഞെട്ടിച്ചുകളഞ്ഞു. ലോകോത്തര കമ്പനിയായ നെസ്!ലെയുടെ മാഗി ന്യൂഡില്‍സില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അളവില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലം. ആദ്യം പരിശോധനാ ഫലത്തിലെ സാങ്കേതിക പിഴവായിരിക്കും എന്നാണ് താന്‍ കരുതിയത്. ഇതേത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബോറട്ടറിയില്‍ വീണ്ടും പരിശോധന നടത്തി. അവിടെ നിന്നു ലഭിച്ച ഫലവും അതുതന്നെയായിരുന്നു. ഇതേത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ വിവിധ കടകളില്‍ നിന്നു മാഗിയുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ചു. ഇതിന്റെ പരിശോധനാഫലവും മാഗിക്കെതിരായിരുന്നു. ഈ വിവരം പുറംലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചതോടെയാണ് ആയിരക്കണക്കിനു കോടിയുടെ വിപണിമൂല്യമുണ്ടായിരുന്ന മാഗിയുടെ പതനം ആരംഭിക്കുന്നത്. രുചി കൂട്ടാനുള്ള രാസപദാര്‍ഥങ്ങളാണ് മാഗിക്ക് വില്ലനായത്. ഇതിന്റെ അമിതമായ ഉപയോഗം കാലക്രമേണ ഉപഭോക്താക്കളില്‍ കോശങ്ങളുടെ നാശത്തിനും ഫൈബ്രോമയാള്‍ജിയ രോഗത്തിനും ഇടയാക്കും. തലവേദന, സംഭ്രമം, ശ്രദ്ധക്കുറവ് തുടങ്ങിയ അവസ്ഥകളിലേക്കും ഇതിന്റെ ഉപയോഗം നയിക്കുമെന്ന് സഞ്ജയ് പറയുന്നു.
സഞ്ജയ് സിങിന്റെ കണ്ടെത്തലിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ വലിയ തോതിലുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. മാഗിയ്ക്കെതിരായ നടപടിക്രമങ്ങള്‍ അതിവേഗം നടന്നു. യുപി സര്‍ക്കാര്‍ ആദ്യം മാഗിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. തുടര്‍ന്ന വിവിധ സംസ്ഥാനങ്ങളിലും പരിശോധനകള്‍ നടന്നു. ആറ് സംസ്ഥാനങ്ങള്‍ മാഗി നിരോധിച്ചു. പിറകെ കേന്ദ്രസര്‍ക്കാരും മാഗി വില്പന ന ിരോധിച്ചു. മാഗി മാത്രമല്ല മറ്റ് പല ബ്രാന്‍ഡിലുള്ള ന്യൂഡില്‍സുകളും ഇപ്പോള്‍ പരിശോധനയിലാണ്. ഏത് വന്‍കിടക്കാരായാലും അവരെ മുട്ട് കുത്തിക്കാന്‍ ഒറു സാധാരണ ഉദ്യോഗസ്ഥനാകും എന്ന് തെളിയിക്കുകയാണ് സഞ്ജയ് സിംഗിന്റെ അനുഭവം. മായത്തിനും, അഴിമതിയ്ക്കും എതിരായ പോരാട്ടത്തിന് ഇത് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.
സഞ്ജയ് സിംഗിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ എത്തുന്നത്.
ബിജെപിയോട് അയിത്തമില്ലെന്ന് വെള്ളാപ്പള്ളി
Discussion about this post