അസമില്‍ ആയുധം കടത്താന്‍ ശ്രമിച്ച തീവ്രവാദികളെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. രണ്ട് നാഗാ തീവ്രവാദികള്‍ക്കാണ് നാട്ടുകാരുടെ മര്‍ദ്ദനം ലഭിച്ചത്. അസമിലെ കച്ചര്‍ ജില്ലയില്‍ നിന്നും തൊട്ടടുത്ത ജില്ലയായ ദിമ സഹാവു ജില്ലയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇവരെ പോലീസിന് കൈമാറുന്നതിനിടെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്.
നവംബര്‍ 3ന് രാവിലെ പതിനൊന്ന് മണിയോടെ മുളങ്കാടുകളുടെ മറവില്‍വച്ച് ആയുധങ്ങള്‍ കൈമാറാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ഇവര്‍ നാല് പേരുണ്ടായിരുന്നു. ഇവരെ ഗ്രാമീണര്‍ വളയുകയായിരുന്നു. ഇവര്‍ നാട്ടുകാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ രണ്ട് തീവ്രവാദികളെ കീഴടക്കി. മറ്റ് രണ്ട് പേര് ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസ് മര്‍ദ്ദനം ഏറ്റ തീവ്രവാദികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് പോലീസ് 12- ബോര് സിങ്കിള്‍ ബാരല്‍ റൈഫിളും, മൂന്ന് എ.കെ 56 റൈഫിളുകളും, ചൈനീസ് എല്‍.എം.ജി റൈഫിളും, രണ്ട് 5.56 എം.എം റൈഫിളും, 22 പിസ്റ്റളും, 308 റൗണ്ട് ബുള്ളറ്റുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പേരും മറ്റ് വിവരങ്ങളും പോലീസ് പുറത്ത് വിട്ടിട്ടില്ല.
Discussion about this post