ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ മറവില്‍ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. സന്നിധാനത്ത് നിലനില്‍ക്കുന്ന നിയന്ത്രണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു.
അതേസമയം ളാഹയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അയ്യപ്പഭക്തനായ ശിവദാസന്‍ എന്നയാളുടെ മരണത്തെപ്പറ്റി ജുഡീഷ്യല്‍ അന്യേഷണം വേണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. ഇത് കൂടാതെ പമ്പയിലും നിലയ്ക്കലിലും നടന്ന പോലീസ് നടപടിയിലും ജുഡീഷ്യല്‍ അന്യേഷണം വേണമെന്ന് അവര്‍ വ്യക്തമാക്കി.
Discussion about this post