ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ആദ്യ ട്വിന്റി 20 ക്രിക്കറ്റ് മത്സരം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് കൊല്‍ക്കത്തയിലെ ഏദന്‍ ഗാര്‍ഡന്‍സ് മൈതാനത്തില്‍ നടക്കും.
ഇന്ത്യന്‍ ടീമില്‍ നിന്നും വിരാട് കോഹ്ലിയും മഹേന്ദ്ര സിംഗ് ധോണിയും ഈ കളിയില്‍ കളിക്കുന്നതായിരിക്കില്ല. നിലവില്‍ ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം വിന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്. എന്നാല്‍ ട്വന്റി 20 ലോകകപ്പ് രണ്ട് തവണ നേടുന്ന രാജ്യം എന്ന ബഹുമതി ഇപ്പോഴും വിന്‍ഡീസിന് തന്നെയാണ്. ട്വന്റി 20 സ്പെഷ്യലിസ്റ്റുകള്‍ ടീമിനൊപ്പം ചേര്‍ന്ന കരുത്തില്‍ ഇന്ത്യക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷയാണ് വിന്‍ഡീസ് പങ്കുവയ്ക്കുന്നത്.
വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍. അതേസമയം വിന്‍ഡീസിന്റെ ക്യാപ്റ്റനായി വരുന്നത് കാര്‍ലോസ് ബ്രാത്ത് വെയ്റ്റാണ്.
Discussion about this post