ബിജെപി അംഗങ്ങളായ പാലക്കാട് നഗരസഭ അദ്ധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസം പരിഗണിക്കുന്നതിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് അംഗം നാടകീയമായി രാജി വെച്ചു .
അദ്ധ്യക്ഷയ്ക്കെതിരെയുള്ള പ്രമേയം രാവിലെ 9 മണിക്ക് ചര്ച്ചയെടുക്കാനിരിക്കെയാണ് കോണ്‍ഗ്രസ് കൌണ്‍സിലര്‍ വി ശരവണന് രാജി വെച്ചത് . 52 അംഗങ്ങളുള്ള നഗരസഭയില്‍ അവിശ്വാസം പാസാകുവാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം .
വെല്‍ഫെയര്‍ , സിപിഎം എന്നിവര്‍ പിന്തുണച്ചാലേ അവിശ്വാസം വിജയിക്കൂ . ഇതില്‍ തന്നെ ആരുടെയെങ്കിലും വോട്ട് അസാധുവായാലും അവിശ്വാസം പരാജയപ്പെടും . പ്രമേയത്തെ അനുകൂലിക്കണം എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് വിപ്പ് നല്‍കിയിയിരുന്നു . ഇത് മറികടന്നാണ് പാര്‍ട്ടിയില്‍ നിന്നും രാജിയുണ്ടായിരിക്കുന്നത് .
നാലുമാസം മുന്‍പ് അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ സ്ഥിരം നാല് സമിതി അദ്ധ്യക്ഷന്മാരെ സിപിഎം പിന്തുണയോടെ യു.ഡി.എഫ് പുറത്താക്കിയിരുന്നു .
ബിജെപി 24 യുഡിഎഫ് 18 ഇടത് പാര്‍ട്ടികള്‍ 9 വെല്‍ഫെയര്‍ പാര്‍ട്ടി 1
Discussion about this post