തുടര്‍ച്ചയായി കഴിഞ്ഞമാസം 18 മുതല്‍ വിലക്കുറച്ചതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവ് രേഖപ്പെടുത്തി .
കേരളത്തില്‍ പെട്രോളിന് 4.17 രൂപയും ഡീസലിന് 2.63 രൂപയുമാണ് കുറവ് വന്നിരിക്കുന്നത് . അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ ഇടിവാണ് ഉപഭോക്താക്കള്‍ക്ക് തുണയായത് .
ഭീമമായ വിലവര്‍ദ്ധനയെ തുടര്‍ന്ന് കഴിഞ്ഞ നാലിന് കേന്ദ്രസര്‍ക്കാര്‍ ലിറ്ററിന് ഒന്നര രൂപവീതം തീരുവകുറച്ചിരുന്നു . പിന്നാലെ വിവിധ സംസ്ഥാനങ്ങളും നികുതികുറച്ചിരുന്നു . തുടര്‍ന്നുള്ള ദിവസങ്ങളിലും വിലകുറയാനുള്ള സാഹചര്യമാണ് കാണുന്നത് .
Discussion about this post