ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറന്നു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നട തുറന്നിരിക്കുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് നട തുറന്നത്.
ശബരിമലയും പരിസരവും പോലീസിന്റെ കനത്ത വലയത്തിലാണ്. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് സന്നിധാനത്ത് നിലനില്‍ക്കുന്നത്. അന്‍പത് വയസ്സിന് മുകളിലുള്ള വനിതാ പോലീസിനെയും സര്‍ക്കാര്‍ സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്.
പ്രത്യേക പൂജകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാളെ രാത്രിയായിരിക്കും നടയടയ്ക്കുക.
Discussion about this post