ഡല്‍ഹി:വിഴിഞ്ഞം തുറമുഖം സ്വകാര്മേഖലയ്ക്ക് നല്‍കരുതെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തുറമുഖം പൊതുമേഖലയില്‍ ആയിരിക്കണമെന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് നിലവിലുണ്ടെന്നും യെച്ചൂരി പറഞ്ഞു.
താന്‍ അധ്യക്ഷനായിരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ഐകകണ്ഠ്യേനെയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. രാജ്യത്തെ മുഴുവന്‍ തുറമുഖങ്ങളുടെയും പ്രവര്‍ത്തനം കമ്മിറ്റി പരിശോധിക്കുകയുണ്ടായി. കമ്മിറ്റിയില്‍ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളും വിഴിഞ്ഞം പൊതുമേഖലയ്ക്ക് നല്‍കണമെന്ന നിലപാടാണ് സ്വീകരിച്ചത്. വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും രാജ്യത്തിന്റെ പൊതുതാല്പര്യവും പരിഗണിച്ചാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ നിലപാട് കൈക്കൊണ്ടതെന്നും യെച്ചൂരി വിശദീകരിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അദാനിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയോ എന്ന ചോദ്യത്തോട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ പ്രകടിപ്പിച്ച വികാരത്തില്‍ എല്ലാ പാര്‍ടികളും ഉറച്ചുനില്‍ക്കുമെന്നാണ് കരുതുന്നതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
Discussion about this post