‘നമസ്തേ ഭാരത്’- രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക് റൂത്ത്, രാജ്യത്തെ അഭിവാദനം ചെയ്തത് ഇങ്ങനെയാണ്. ഹിന്ദിയിലെഴുതിയ ട്വീറ്റില്‍, സുന്ദരമായ ഈ രാജ്യത്ത് എത്തിയതില്‍ സന്തോഷിക്കുന്നതായും നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ഉത്സാഹമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Arrived in India, looking forward to meet you @narendramodi @pmoindia. Some great pictures of #NLIndia friendship. pic.twitter.com/XWuLrmzw7k
— Mark Rutte (@MinPres) June 5, 2015
ഇതിനു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നതാകട്ടെ ഡച്ചിലും. മാര്‍ക് റൂത്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ശക്തമായ ബന്ധം ഉണ്ടാകട്ടെ എന്ന ആശംസയുമാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.
Welkom in India @MinPres! Uw bezoek legt de basis voor nog sterkere relaties tussen #NLIndia. Ik kijk uit naar onze ontmoeting.
— Narendra Modi (@narendramodi) June 5, 2015
नमस्ते भारत! मैं आपके सुंदर और जीवंत देश में आकर बहुत खुश हूं। अपनी यात्रा और प्रधानमंत्री @narendramodi से भेंट को लेकर उत्साहित हूं।
— Mark Rutte (@MinPres) June 5, 2015
മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. നേരത്തെ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ ഇന്ത്യയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്ന അവസരങ്ങളെ പറ്റി റൂത്ത് പരാമര്‍ശിച്ചിരുന്നു. മുംബൈയിലെ താജ് മഹല്‍ പാലസും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. ഇതിനു പുറമേ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Welkom in India @MinPres! Uw bezoek legt de basis voor nog sterkere relaties tussen #NLIndia. Ik kijk uit naar onze ontmoeting.
— Narendra Modi (@narendramodi) June 5, 2015
ഇന്ത്യയുടെ 4ാമത്തെ വലിയ വ്യാപാര പങ്കാളിയായ നെതര്‍ലന്‍ഡ്സ് രാജ്യത്തെ പ്രധാന നിക്ഷേപകരില്‍ ഒന്നുകൂടിയാണ്.
Discussion about this post