വ്യക്തമായി സ്വജനപക്ഷപാതം തെളിഞ്ഞ സാഹചര്യത്തില്‍ മന്ത്രി . കെ.ടി ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.ടി രമേശ് . ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള ജലീലിന്റെ നിയമനം എല്ലാവിധ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചിട്ടുള്ളതാണ് . നിര്‍ബന്ധിച്ച് നല്‍കേണ്ടത ജോലിയല്ലയിത് . അഭിമുഖത്തിനു വന്നവര്‍ക്ക് യോഗ്യതയില്ലയെന്നത് വിശ്വാസയോഗ്യമല്ല . നടപടിക്രമങ്ങള്‍ പാലിച്ചോ എന്നത് മന്ത്രിവ്യക്തമാക്കണം .
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുക്കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട് . ഇ.പി ജയരാജന് നല്‍കാത്ത ഇളവ് എന്തിനാണ് കെ.ടി ജലീലിനു നല്‍കുന്നത് ? . ആറു മാസം മുതല്‍ ഏഴുവര്ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു .
സൌത്ത് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമല്ല ; അവിടെ നിന്നും ഒരു ഡെപ്യൂട്ടെഷന്‍ ചരിത്രത്തില്ലാത്തതാണ് . കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്കുള്ള യോഗ്യതവ്യവസ്ഥയില്‍ മന്ത്രി മാറ്റം വരുത്തി . ഇത് വ്യക്തമായ അഴിമതിയാണ് . അത് പോലെ തന്നെ ഹജ്ജ് കമ്മറ്റിയിലെ നിയമനവും സമാനമായിട്ടുള്ളതാണ് . മന്ത്രി രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .
Discussion about this post