ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള വിവാദ പ്രസംഗം നടത്തിയെന്നാരോപിച്ചുകൊണ്ടുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ളത് നിലനില്‍ക്കാത്ത കേസാണെന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി.
കേസിനാസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തന്ത്രിയെയും ബി.ജെ.പിയെ പ്രവര്‍ത്തകരെയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്ന രീതിയില്‍ പ്രസംഗം നടത്തിയെന്നാണ് കേസ്. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച യോഗത്തിനിടെയാണ് ശ്രീധരന്‍ പിള്ള ഇത്തരത്തിലുള്ള പ്രസംഗം നടത്തിയതെന്നും പറയുന്നു.
ഹൈക്കോടതി സര്‍ക്കാരിനോട് വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതായിരിക്കും. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കോഴിക്കോട് സ്വദേശി ഷൈബിന്‍ നന്മണ്ടയാണ് പരാതി നല്‍കിയത്.
Discussion about this post