താലിബാനുമായി വിവിധരാജ്യങ്ങള്‍ മോസ്കോയില്‍ വെച്ച് നടത്തുന്ന സമാധാന ചര്‍ച്ചയില്‍ ഇന്ത്യയും പങ്കാളിയാകുമെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം .
മോസ്കോയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഇന്ത്യ നിരീക്ഷക തലത്തിലാണ് പങ്കെടുക്കുന്നത് . അഫ്ഗാനിസ്ഥാനില്‍ സമാധാനം തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമമെന്ന നിലയിലാണ് ഇത്തരമൊരു പരിപാടിയോട് സഹകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി .
അഫ്ഗാന് സര്‍ക്കാര്‍ നേതൃത്വം നല്കുന്ന ശ്രമങ്ങള്‍ക്ക് മാത്രമേ ഇന്ത്യ പിന്തുണയ്ക്കു. അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി .
Discussion about this post