ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈകോടതിയില്‍ സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് . ജില്ലാ ജഡ്ജികൂടിയായ സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും സാഹചര്യം മുതലെടുത്തേക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .
ലക്ഷകണക്കിന് തീര്‍ഥാടകര്‍ എത്തുന്ന മകരവിളക്ക് കാലത്ത് ഈ അവസ്ഥ തുടര്‍ന്നാല്‍ സംഘര്‍ഷഭരിതമാകും . തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്ക് ജീവാപായം വരെയുണ്ടാകാനുള്ള സാധ്യതയുണ്ട്.
പതിനെട്ടാം പടിയില്‍ ആചാരലംഘനം നടന്നു . ചിലര്‍ ഇരുമുടികെട്ടില്ലാതെ പടി കയറുന്ന സ്ഥിതിയുണ്ടായി . ചിത്തിരആട്ടത്തിന് നടതുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞ നടപടി തെറ്റാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .
സുരക്ഷാഭീക്ഷണിയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല . നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞാണ് . ഈ സാഹചര്യം മുതലെടുക്കാന്‍ ദേശവിരുദ്ധശക്തികള്‍ ശ്രമിച്ചേക്കാം . രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .
Discussion about this post