രാജ്യത്തെ ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 13 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി കുറയുകയാണ്.
നിലവില്‍ കൊച്ചിയില്‍ പെട്രോളിന്റെ വില 79.67 രൂപയാണ്. ഡീസലിന്റെ വില 76.22 രൂപയാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിന്റെ വില 81.09 രൂപയും ഡീസലിന്റെ വില 77.70 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 80.02 രൂപയും ഡീസലിന് 76.58 രൂപയുമാണ് വില.
അതേസമയം ഡല്‍ഹിയില്‍ പെട്രോളിന് 77.73 രൂപയും ഡീസലിന് 72.46 രൂപയുമാണ് വില. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 83.24 രൂപ, 75.92 രൂപ എന്നിങ്ങനെയാണ്.
Discussion about this post